ജിദ്ദ: കോവിഡിനെ തുടർന്ന് അടച്ച രാജ്യാതിർത്തികൾ തുറക്കുന്നത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥക്കും ജനങ്ങളുടെ അഭിവൃദ്ധിക്കും ഗുണംചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിച്ച് തന്നെ ഗതാഗതം പുനരാരംഭിക്കാൻ രാജ്യങ്ങളുടെ അതിർത്തികൾ തുറക്കേണ്ടതുണ്ടെന്നും ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധികളിൽനിന്ന് കരകയറാനും ഭാവിയെ നേരിടാനുമുള്ള തയാറെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്തതാണ് യോഗം. വെർച്വൽ സംവിധാനത്തിൽ നടന്ന യോഗത്തിൽ ജി20 വിദേശകാര്യ മന്ത്രിമാരും അന്താരാഷ്ട്ര സംഘടന പ്രതിനിധികളും പെങ്കടുത്തു.
മനുഷ്യ ജീവൻ സംരക്ഷിക്കാൻ ആരോഗ്യ മുൻകരുതൽ ഏകോപിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ പ്രതിനിധികൾ ചർച്ച ചെയ്തു. അതിർത്തികൾ തുറക്കേണ്ടതിെൻറ പ്രാധാന്യവും കോവിഡ് സമയത്ത് ആരോഗ്യ സുരക്ഷ നടപടികളോടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാമെന്നും മന്ത്രിമാർ സൂചിപ്പിച്ചു. കോവിഡ് കാരണം ലോകത്ത് വലിയ ജീവഹാനിയുണ്ടായതിൽ മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി.പൊതുജനാരോഗ്യത്തിനും സുരക്ഷക്കുംവേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ ശ്രമങ്ങളെയും സമർപ്പണത്തെയും മന്ത്രിമാർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.