റിയാദ്: സൗദി അറേബ്യയിലെ സ്കൂളുകളിൽ പരിശോധനക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വദേശി, വിദേശി സ്കൂളുകളിൽ മന്ത്രാലയം പരിശോധന നടത്തും. സ്കൂളുകളുടെ നിലവാരം പരിശോധിക്കുകയാകും ആദ്യഘട്ടം. സ്കൂൾ കെട്ടിടത്തിെൻറ നിലവാരം, ക്ലാസ് റൂമുകളുടെ സൗകര്യം, ശുചിമുറികളുടെ കാര്യക്ഷമത തുടങ്ങിയവ മന്ത്രാലയം പരിശോധിച്ച് റിപ്പോർട്ട് രേഖപ്പെടുത്തും.
കൂടാതെ രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കും. സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിെൻറ ഭാഗമായാണ് ഈ പരിശോധന. എജുക്കേഷൻ ആൻഡ് ട്രെയിനിങ് ഇവല്യൂഷൻ കമ്മിറ്റിക്കാണ് പരിശോധനയുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.