ബോളീവാർഡ് സിറ്റിയിലെ ‘മിർവാസ്’ കലാകേന്ദ്രം ഉദ്ഘാടന വേളയിൽ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് കലാകാരന്മാർക്കൊപ്പം

കലാകേന്ദ്രമായി 'മിർവാസ്' എന്ന പേരിൽ സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു

ജിദ്ദ: അറബ് ലോകത്തെ ഏറ്റവും വലിയ കലാകേന്ദ്രമായി 'മിർവാസ്' ​റിയാദിലെ ബോളിവാർഡ്​ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്​ഘാടനം പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ നിർവഹിച്ചു. അറബ്​ സംഗീതത്തിന്​ ഏറെ അഭിമാനിക്കാവുന്നതാണ്​ മിർവാസ്​ കെട്ടിടമെന്ന്​ പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.

റിയാദ്​ വിനോദ സീസണിലെ 15 മേഖലകളിലൊന്നിൽ പ്രവർത്തനമാരംഭിച്ച 'മിർവാസി​'-ൽ 22 അന്താരാഷ്​​ട്ര സ്​റ്റുഡിയോകൾ, ആർട്ട് അക്കാദമി, പ്രൊഡക്ഷൻ നെറ്റ്‌വർക്ക്, റബിക്, ഇംഗ്ലീഷ് റേഡിയോ സ്റ്റേഷനുകൾ, സംഗീത നിർമാണ-വിതരണ കമ്പനി എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്റ്റുഡിയോ​​.

കലാപരമായ ഉള്ളടക്കം നിർമിക്കുന്നതിന് ആവശ്യമായ എല്ല സംവിധാനങ്ങളും സൗകര്യങ്ങളുമുള്ളതാണ് ഈ കേന്ദ്രം. ഇത് കലാകാരന്മാറക്കും ഗവേഷകർക്കും സഹായമാണ്. കലയുമായി ബന്ധപ്പെട്ട ആധുനിക വ്യവസായത്തിന്റെ വളർച്ചക്ക് വളരെ സഹായമായ അന്തരീക്ഷവും ആശയങ്ങളും ഈ സ്റ്റുഡിയോ നൽകും.


അക്കാദമി, പ്രൊഡക്ഷൻ നെറ്റ്‌വർക്ക്​, അറബി-ഇംഗ്ലീഷ് ചാനലുകളുടെ സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, പ്രൊഡക്​ഷൻ കമ്പനി എന്നിവയിലൂടെ കലാസൃഷ്​ടികൾ മെച്ചപ്പെടുത്തുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മിർവാസ് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യും.

ഓഡിയോ, വീഡിയോ റെക്കോർഡിങ്​ എന്നിവയ്ക്കായി ഇടങ്ങളും പരിഹാരങ്ങളും വിദഗ്ധരേയും നൽകി റിയാദ് സീസണിലെ പല ആവശ്യങ്ങളൾ നിറവേറ്റാൻ കഴിയുന്നതുമാണ്. മിർവാസി​ന്റെ സ്ഥാപക പങ്കാളിയും സി.ഇ.ഒയുമായ നദാ അൽതുവൈജരി, ചീഫ് കണ്ടൻറ്​ ഓഫീസർ റുമയാൻ അൽറുമയാൻ, കലാകാരന്മാൻ, സംഗീത സംവിധായകർ, വിതരണക്കാർ തുടങ്ങിയ നിരവധി പേർ ഉദ്​ഘാടവേളയിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - 'Mirvas' art center studio working started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.