ദമ്മാം: കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ട പ്രവാസികളെ സഹായിക്കാൻ ഗൾഫ് മാധ്യമവും മീഡിയാവണും സംയുക്തമായി ഏർപ്പെടുത്തിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി പ്രകാരം സൗദി കിഴക്കൻ പ്രവിശ്യയിൽ വിമാന ടിക്കറ്റ് വിതരണം ആരംഭിച്ചു. ദമ്മാമിൽ നടന്ന ചടങ്ങിൽ പദ്ധതിയിലേക്ക് 10 ടിക്കറ്റുകൾ വീതം വാഗ്ദാനം ചെയ്ത സലാമതക് മെഡിക്കൽ സെൻറർ ഡയറക്ടർ ആസിഫ് നെച്ചിക്കാടനിൽ നിന്ന് ഗൾഫ് മാധ്യമം, മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീറും ബി.പി.എൽ മാനേജർ സുഫിയാൻ അഷ്റഫിൽ നിന്ന് കോഒാഡിനേഷൻ കമ്മിറ്റി ദമ്മാം മേഖല പ്രസിഡൻറ് അസ്കറും ടിക്കറ്റുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
സന്ദർശക വിസയിൽ വന്ന് കുടുങ്ങിപ്പോയ കുടുംബത്തിലെ ഒമ്പത് പേരിൽ ഗർഭിണിയായ യുവതിക്കും രണ്ട് കുട്ടികൾക്കും മാസങ്ങളായി തൊഴിൽ മുടങ്ങിയതിനെ തുടർന്ന് താമസസ്ഥലത്ത് നിന്ന് പുറത്താക്കപ്പെട്ട്, പട്ടിണിയിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിക്കുമാണ് ആദ്യ നാല് ടിക്കറ്റുകൾ നൽകിയത്. സന്ദർശക വിസയിലെത്തിയവരുെട കാലാവധി ഈ മാസം 10ന് അവസാനിച്ചു. നാട്ടിൽ നിന്നെത്തുേമ്പാൾ തിരിച്ചുപോകുന്നതിനുള്ള ടിക്കറ്റ് ഇവർ എടുത്തിരുന്നു. വിമാന സർവിസ് നിലച്ചതോടെ ആ പണവും നഷ്ടമായി. ൈഡ്രവർ ജോലിചെയ്തിരുന്ന കുടുംബനാഥൻ നിലവിലെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക ബാധ്യതയിലുമായി. പാലക്കാട് സ്വദേശിയുടേയും കരളലയിക്കുന്ന അനുഭവമാണ്.
അപേക്ഷകരുടെ സാഹചര്യങ്ങൾ പ്രത്യേക സമിതി വിശദമായി പരിശോധിച്ചാണ് അർഹരെ തെരഞ്ഞെടുത്തത്. പ്രവാസികളോടൊപ്പം എന്നും നിന്നിട്ടുള്ള ഗൾഫ് മാധ്യമവും മീഡിയാവണും കോവിഡ് പ്രതിസന്ധിയിലും ഒപ്പമുണ്ടെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് നൽകുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച കെ.എം. ബഷീർ പറഞ്ഞു. തനിമ പ്രവർത്തകരായ എ.സി.എം. ബഷീർ, ആസിഫ് കക്കോടി, മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, നൗഷാദ് ഇരിക്കൂർ, മിസ്അബ് പാറക്കൽ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. കോവിഡ് കാലത്ത് ഗൾഫിൽ ദുരിതത്തിലായ പ്രവാസികളിൽ ഏറെ പ്രയാസമുള്ളവരെ കണ്ടെത്തി സഹായിക്കുന്ന ഇൗ പദ്ധതിയിൽ ഗൾഫിലാകെ 1400ലധികം ആളുകൾക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.