ജിദ്ദ: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ വിയോഗത്തില്‍ നവോദയ ജിദ്ദ കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, പാർലമെൻറ് അംഗം, ഇടതുപക്ഷ മുന്നണി കൺവീനർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന പ്രസിഡൻറ്, വിവിധ ട്രേഡ് യൂനിയൻ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം തൊഴിലാളി വര്‍ഗത്തിനും ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും എം.എം. ലോറൻസിന്റെ വിയോഗത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കേന്ദ്രകമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.