ജുബൈൽ: മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് (എം.എം.സി.ടി) റമദാൻ ധനശേഖരണ കാമ്പയിന്റെ ഭാഗമായി ഐ.എം.സി.സി സൗദി കിഴക്കന്‍ പ്രവിശ്യാതല ബ്രോഷർ പ്രകാശനം ജുബൈലിൽ നടന്നു. ഐ.എം.സി.സി സംഘടിപ്പിച്ച കുടുംബ ഇഫ്താറിൽ വെച്ച് ജുബൈലിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകന് സലീം ആലപ്പുഴ, ഐ.സി.എഫ് പ്രതിനിധി സാജിദ് കാപ്പാട് എന്നിവര്‍ക്ക് ഐ.എം.സി.സി കമ്മിറ്റി പ്രസിഡൻറ് കരീം പയമ്പ്ര ബ്രോഷർ കൈമാറി. ഐ.എം.സി.സി ഭാരവാഹികളായ ഹംസ കാട്ടില്‍, നജ്മുദ്ദീൻ മുക്കൻ, അബൂബക്കര്‍ ഇരുകുളങ്ങര, അജ്മൽ പൊന്നാട്, അനസ് ഓച്ചിറ, കബീര്‍ ആലപ്പുഴ, അബ്ദുല്‍ നാസര്‍ തിരൂർ, അബ്ദുല്‍ സമദ് കുറ്റിച്ചിറ, അഫ്സല്, നിഹാൽ തുടങ്ങിയവര്‍ പങ്കെടുത്തു. മുഫീദ് കൂരിയാടൻ എം.എം.സി.ടിയുടെ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സൗദി ഐ.എം.സി.സി ജനറല്‍ സെക്രട്ടറി ഒ.സി. നവാഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.