റിയാദ്: രണ്ട് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുഹമ്മദ് അജ്മൽ തയ്യത്തിന് തനിമ കലാസാംസ്കാരിക വേദി മുറബ്ബ ഏരിയ യാത്രയയപ്പ് നൽകി. സുലൈ ഇസ്ത്റാഹയിൽ നടന്ന ചടങ്ങിന് ഖലീൽ അബ്ദുല്ല നേതൃത്വം നൽകി. 2000ത്തിൽ ജിദ്ദയിലെ ഗൾഫ് പ്രൈഡ് കമ്പനിയിൽ അക്കൗണ്ടൻറായാണ് ഇദ്ദേഹം പ്രവാസം ആരംഭിക്കുന്നത്. തുടർന്ന് റിയാദിലേക്ക് സ്ഥലം മാറിയെത്തുകയായിരുന്നു. റിയാദിൽ പിസാഹട്ട് കമ്പനിയുടെ അക്കൗണ്ട് മാനേജർ പദവിയിലിരിക്കെയാണ് വിരമിക്കുന്നത്.
റിയാദിലെ തനിമ സാംസ്കാരിക സംഘടനയുടെ പല ഉന്നത പദവികളും വഹിച്ചുവരുകയായിരുന്നു. ഭാര്യ: തയ്യിബ അജ്മൽ, ലബീബ് അജ്മൽ, ഹന്ന അജ്മൽ, ഹമീം അജ്മൽ തുടങ്ങിയവരാണ് മക്കൾ.റിയാദിൽ ഒപ്പമുണ്ടായിരുന്ന കുടുംബം കുട്ടികളുടെ പഠനാവശ്യാർഥം കുറച്ച് നാളുകൾക്ക് മുമ്പ് നാട്ടിലേക്ക് പോയിരുന്നു. യാത്രയയപ്പ് ചടങ്ങിൽ നജാത്ത്, ലത്തീഫ് ഓമശ്ശേരി, നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.