റിയാദ്: ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് (ക്യൂ.എച്ച്.എൽ.സി) എട്ടാംഘട്ട ദേശീയ പരീക്ഷയിൽ ചിൽഡ്രൻ വിഭാഗത്തിൽ മുഹമ്മദ് റിസ്‌വാൻ (ഖമീസ് മുശൈത്ത്) ഒന്നാം റാങ്ക് നേടി. ജാസിം മുഹമ്മദ് അമ്പാത്ത് (ജിദ്ദ), ഇ.ടി. ശഹ്‌മ സിദ്ദീഖ് (മദീന), ഹാനിയ അബ്ദുൽ മജീദ് (മക്ക) എന്നിവർ രണ്ടാം റാങ്ക് പങ്കിട്ടു. ഫാത്വിമ റഫീഖ് (ജിദ്ദ) മൂന്നാം റാങ്ക് നേടി.
ഒന്നാം റാങ്ക് നേടിയ മുഹമ്മദ് റിസ്‌വാൻ ഖമീസ് മുശൈത്തിലെ മൈ കെയർ ഫാർമസി ഉദ്യോഗസ്ഥൻ കൊല്ലം ഓച്ചിറ സ്വദേശിയായ നിസാറിന്‍റെയും സലീനയുടെയും മകനാണ്. രണ്ടാം റാങ്ക് നേടിയ ജാസിം മുഹമ്മദ് ജിദ്ദയിലെ അൽമവാരിദ് സ്‌കൂളിലെ വിദ്യാർഥിയും തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഇഖ്ബാലിന്‍റെയും ബദറുന്നീസയുടെയും മകനുമാണ്. കൊണ്ടോട്ടി തുറക്കൽ സ്വദേശി ഇ.ടി. സിദ്ദീഖിന്‍റെയും ടി.പി. സുമയ്യയുടെയും മകളായ ശഹ്‌മ സിദ്ദീഖ് മദീനയിലെ ന്യൂ ഹോപ് സ്‌കൂൾ വിദ്യാർഥിനിയാണ്.
പട്ടാമ്പി സ്വദേശി അബ്ദുൽ മജീദിന്‍റെയും അനീസയുടെയും മകളായ ഹനിയ മക്കയിലെ മൗണ്ട് ഹിറാ സ്‌കൂൾ വിദ്യാർഥിനിയാണ്. ഖുർആനിലെ സുമർ, ഗാഫിർ, ഫുസ്സിലത്ത് എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.