റിയാദ്: അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ തെരഞ്ഞെടുത്തു. ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി ‘2023 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതൃത്വ വ്യക്തിത്വം’എന്ന പദവി നേടിയത്. വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) കിരീടാവകാശിക്ക് ലഭിച്ചു.
കഴിഞ്ഞ ഡിസംബർ 15നാണ് ആർ.ടി അറബിക് ചാനൽ അഭിപ്രായ വോെട്ടടുപ്പ് ആരംഭിച്ചത്. ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.