ജിദ്ദ: റമദാനിൽ മസ്ജിദുൽ ഹറാമിലെത്തുന്നവർക്ക് ഇരുഹറം കാര്യാലയം നമസ്കാരത്തിനായി കൂടുതൽ സ്ഥലം തുറന്നു കൊടുത്തു. സേവനം മികച്ചതാക്കുന്നതിനും തിരക്കില്ലാതെ ആശ്വാസത്തോടും സമാധാനത്തോടുംകൂടി ആളുകൾക്ക് നമസ്കരിക്കുന്നതിനും പ്രാർഥിക്കുന്നതിനും വേണ്ടിയാണിത്.
മസ്ജിദുൽ ഹറാമിെൻറ വടക്ക് മുറ്റത്ത് അടുത്തിടെ എല്ലാവിധ സൗകര്യങ്ങളോടെയും നിർമാണം പൂർത്തിയാക്കിയ കെട്ടിട ഭാഗങ്ങളും തുറന്നുകൊടുത്തു.
സംസം, തെർമൽ കാമറകൾ, നിരീക്ഷണ കാമറകൾ, ലിഫ്റ്റുകൾ തുടങ്ങി തീർഥാടകർക്കാവശ്യമായ എല്ലാ സേവനങ്ങളും വടക്ക് ഭാഗത്തെ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
നമസ്കാര വേളയിൽ അണികൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ വേണ്ട സ്റ്റിക്കറുകൾ പതിക്കുകയും സാനിറ്റൈസറുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ആളുകളുടെ പോക്കുവരവുകൾ ക്രമീകരിക്കാനും ശുചീകരണത്തിനും അണുമുക്തമാക്കുന്നതിനും നിരീക്ഷണത്തിനും പ്രത്യേക സംഘങ്ങളെ പുതിയ കെട്ടിട ഭാഗങ്ങളിൽ ഇരുഹറം കാര്യാലയം നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.