17-ാം രാവിൽ മക്കയിലെത്തിയത്​ 10 ലക്ഷത്തിലധികം പേർ

റിയാദ്​​: റമദാൻ 17ന് രാത്രി മക്കയിൽ നിശാപ്രാർഥനയിൽ പങ്കെടുത്തത് 10 ലക്ഷത്തിൽപരം വിശ്വാസികൾ. വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർഥാടകകർക്കും സന്ദർശകർക്കുമായി ഒരുക്കിയിട്ടുള്ളത്. റമദാനിലെ തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറാമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.

800 തൊഴിലാളികളാണ് സംസം വെള്ളം നിറയ്ക്കാനും വിതരണം ചെയ്യാനുമായി നിയമിച്ചത്. 4,500 കണ്ടെയ്നറുകളിലായി നിറയ്ക്കുന്ന ഏകദേശം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ദിനേന ഉപഭോഗം ചെയ്യപ്പെടുന്നതായി ഹറം കാര്യാലയം വ്യക്തമാക്കി. അതേസമയം വരുംദിനങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് പ്രധാന കവാടങ്ങൾ പലതും തുറന്നിട്ടുണ്ട്. താഴത്തെ നിലയിലെ പ്രാർഥനാ സ്ഥലത്തേക്കുള്ള 74, 84 കവാടങ്ങളും 87 മുതൽ 91 വരെയുള്ള കവാടങ്ങളും മേൽത്തട്ടിലെ പ്രാർഥനാ സ്ഥലത്തേക്കുള്ള ഷുബൈക പ്രവേശന കവാടവും തുറന്നവയിൽ പെടും.

പുതുതായി തുറന്ന കവാടങ്ങളിൽ അമിത തിരക്കുണ്ടായാൽ സമീപകാലത്ത് നവീകരിച്ച ഭാഗത്തേക്ക് മാറാൻ വിശ്വാസികളോട് നിർദേശിക്കുമെന്ന് ഹറം ഗ്രൂപ്പിങ്​ മാനേജ്‌മെൻറ്​ ഡയറക്ടർ ഖലഫ് ബിൻ നജ്ർ അൽഉതൈബി പറഞ്ഞു. റമദാ​െൻറ അവസാന പത്തിൽ തറാവീഹ് നമസ്കാരവും മറ്റും നിർവഹിക്കുന്നതിന് വൻതോതിൽ വിശ്വാസികൾ എത്തിച്ചേരും. കർമങ്ങൾ സുഖകരമായി നിർവഹിക്കുന്നതിനും സ്ഥലസൗകര്യം ഉറപ്പാക്കുന്നതിനും ഏകോപിച്ച പ്രവർത്തനമാണ് നടക്കുന്നതെന്ന് അൽ ഉതൈബി കൂട്ടിച്ചേർത്തു.

Tags:    
News Summary - More than 10 lakh people reached Makkah on the Ramadan 17th night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.