ജിദ്ദ: 2021ൽ 85 ദശലക്ഷത്തിലധികം ഇടപാടുകൾ അബ്ഷിർ പ്ലാറ്റ്ഫോം വഴി നടന്നതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ 'അബ്ഷിർ' കുറഞ്ഞ കാലയളവിലാണ് നിരവധി നേട്ടങ്ങൾ കൈവരിച്ചത്. 'അബ്ഷിർ' വഴി നൽകുന്ന സേവനങ്ങൾ 330 കവിഞ്ഞു. 80ലധികം സർക്കാർ, സ്വകാര്യ ഏജൻസികളുമായി ആപ് ബന്ധിപ്പിക്കുകയുണ്ടായി. 2021ൽ പോർട്ടലിെൻറ ഗുണഭോക്താക്കൾ 85 ദശലക്ഷത്തിലധികം പ്രവർത്തനങ്ങൾ നടത്തി.
പ്ലാറ്റ്ഫോമിെൻറ സാങ്കേതിക സംവിധാനത്തിലൂടെ വർഷത്തിൽ 1.5 ദശലക്ഷത്തിലധികം കാളുകൾ സ്വീകരിച്ചു. വ്യക്തിഗത ലോഗിനുമായി ബന്ധപ്പെട്ട്, 1.5 ബില്യണിലധികം ഇടപാടുകൾ നടന്നു.
അബ്ഷിർ ബിസിനസിലേക്ക് 50 ദശലക്ഷത്തിലധികം ലോഗിനുകളും അബ്ഷിർ ഗവൺമെൻറിലേക്ക് 1.3 ദശലക്ഷത്തിലധികം ലോഗിനുകളും നടന്നു. 36 പുതിയ സേവനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. അന്വേഷണങ്ങൾക്ക് വേഗത്തിൽ ഉത്തരം നേടുക എന്ന ലക്ഷ്യത്തോടെ 'മസ്റൂർ' ഓട്ടോമേറ്റഡ് ഉത്തരം നൽകുന്ന സേവനം വിപുലീകരിച്ചു. 2021ൽ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിൽ ഇലക്ട്രോണിക് നമ്പർ പ്ലേറ്റ് ലേല സേവനവും ഡിജിറ്റൽ വാലറ്റ് സേവനവും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.