ജിദ്ദ: മസ്ജിദുൽ ഹറാമിൽ അണുമുക്തമാക്കൽ പ്രവൃത്തികൾക്കായി നൂതനമായ 20 ഉപകരണങ്ങൾ കൂടി ഏർപ്പെടുത്തി. ബയോകെയർ റാഡ് എ മോഡൽ എന്ന പേരിലുള്ള ഉന്നത പ്രവർത്തന ശേഷിയുള്ള ഉപകരണമാണ് ഇരുഹറം കാര്യാലയം പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സ്പ്രേ ചെയ്യാനും അണുവ്യാപനം തടയാനും സഹായിക്കുന്നതാണിത്.
ഉയർന്ന വേഗതയിൽ ഒരേസമയം അന്തരീക്ഷവും തറയും അണുമുക്തമാക്കാൻ സാധിക്കും. ഇങ്ങനെ സ്പ്രേ ചെയ്യുന്ന അണുനാശിനിയുടെ കണികകൾ രണ്ടു മണിക്കൂറോളം വായുവിൽ തങ്ങിനിൽക്കും. വരണ്ട നിരാവി ഉപയോഗിക്കുന്നതിനാൽ തറകളിൽ എന്തെങ്കിലും അടയാളമോ തീർഥാടകർക്ക് പ്രയാസമോ ഉണ്ടാക്കില്ല. ചക്രങ്ങളിൽ സ്ഥാപിച്ചതിനാൽ ആവശ്യാനുസാരണം എല്ലാ സ്ഥലങ്ങളിലേക്കും മാറ്റി സ്ഥാപിക്കാനാകും. വിഷൻ 2030ന് അനുസൃതമായി ഇരുഹറമുകളിലും സുരക്ഷിതവും കാര്യക്ഷമമായതും നൂതനവുമായ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിെൻറ ഭാഗമായാണ് ഇത്രയും ഉപകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധിക്കാൻ നേരത്തേ ഇരുഹറമുകളിലും നൂതനമായ ഉപകരണങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.