ജിദ്ദ: സൗദിയിൽ പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്താൻ തീരുമാനം. പള്ളികളിലെ ജീവനക്കാരെ ഇക്കാര്യമറിയിക്കാൻ രാജ്യത്തെ വിവിധ മേഖലകളിലെ മതകാര്യ ബ്രാഞ്ച് ഒാഫിസുകൾക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽലത്തീഫ് ആലുശൈഖ് നിർദേശം നൽകി.
ശബ്ദത്തിെൻറ തോത് ഉപകരണത്തിെൻറ മൂന്നിലൊന്ന് ഡ്രിഗി കവിയരുതെന്നും തീരുമാനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അറിയിപ്പിലുണ്ട്.
ചില പള്ളികളിൽ നമസ്കാരവേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായും ഇതു പരിസരത്തെ വീടുകളിൽ കഴിയുന്ന രോഗികളും പ്രായംകൂടിയവരും കുട്ടികളുമായവർക്ക് പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയത്തിെൻറ തീരുമാനം. ഇമാമുമാരുടെ ശബ്ദം പുറത്തേക്ക് കേൾക്കുന്നത് വീടുകളിൽ വെച്ച് നമസ്കരിക്കുന്നവർക്കിടയിൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകാറുണ്ട്. ഇമാമിെൻറ ശബ്ദം പള്ളിക്കുള്ളിൽ നമസ്കരിക്കുന്നവർ കേട്ടാൽ മതിയാകും. പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.