മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘മൊ​ഴി​മ​ല​യാ​ളം-2023’ വെ​ർ​ച്വ​ൽ സാം​സ്കാ​രി​ക സം​ഗ​മം ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വൈ​കാ​രി​ക​മാ​യ ആ​ചാ​ര​ങ്ങ​ൾ കൊ​ണ്ട് മാ​തൃ​ഭാ​ഷ​യെ ര​ക്ഷി​ക്കാ​നാ​വി​ല്ല -ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്

ജി​ദ്ദ: മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന വൈ​കാ​രി​ക​വും യാ​ന്ത്രി​ക​വു​മാ​യ ശ്ര​മ​ങ്ങ​ൾ സാം​സ്കാ​രി​ക​രം​ഗ​ത്ത് പ​ല​പ്പോ​ഴും അ​നു​ഷ്ഠാ​ന​പ​ര​മാ​യ ആ​ചാ​ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ക​ഥാ​കൃ​ത്തു​മാ​യ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘മൊ​ഴി​മ​ല​യാ​ളം-2023’ വെ​ർ​ച്വ​ൽ സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​ലി​ക്കു​വേ​ണ്ടി ഏ​തു ഭാ​ഷ​യും പ​ഠി​ക്കാ​ൻ ത​യാ​റാ​കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ൽ ഭാ​ഷ തൊ​ഴി​ല​ധി​ഷ്ഠി​ത​വും ജൈ​വി​ക​വു​മാ​യി നി​ല​നി​ർ​ത്താ​നു​ള്ള പ്രാ​യോ​ഗി​ക സ​മീ​പ​ന​മാ​ണ് ആ​വ​ശ്യം.

സ​ർ​ഗാ​ത്മ​ക ര​ച​ന​ക​ളു​ടെ പൊ​തു​വാ​യ​ന​ക​ളെ ഇ​ല്ലാ​താ​ക്കി സി​ല​ബ​സി​നു പു​റ​ത്തേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ന്തി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ, കോ​ള​ജു​ക​ളി​ൽ പി​ന്തു​ട​രു​ന്ന ഇ​പ്പോ​ഴ​ത്തെ സെ​മ​സ്റ്റ​ർ സ​മ്പ്ര​ദാ​യം മാ​റി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലും പു​റ​ത്തു​മാ​യി ഓ​രോ മാ​സ​വും നി​ര​വ​ധി പു​സ്ത​ക​മേ​ള​ക​ൾ ന​ട​ക്കു​ക​യും ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പു​സ്ത​ക​ങ്ങ​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം ഗു​ണ​മേ​ന്മ​യു​ള്ള പ​ല കൃ​തി​ക​ളും ന​ല്ല എ​ഴു​ത്തു​കാ​രും തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ബു​ക്ക് എ​ക്സി​ബി​ഷ​നു​ക​ളും ഒ​രു ത​രം പ്ര​ക​ട​ന പ​ര​ത​യി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​ണെ​ന്ന് ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ദീ​പ് കൊ​ട്ടി​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​റും പ്ര​ശ​സ്ത ക​വി​യു​മാ​യ വി​നോ​ദ് വൈ​ശാ​ഖി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചും ക​വി​ത ചൊ​ല്ലി​ക്കൊ​ണ്ടും അ​ദ്ദേ​ഹം മാ​തൃ​ഭാ​ഷാ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ എ​ഴു​തി​യ മാ​തൃ​ഭാ​ഷാ പ്ര​തി​ജ്ഞ സൗ​ദി ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം റ​ഫീ​ഖ് പ​ത്ത​നാ​പു​രം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, എം. ​ഫൈ​സ​ൽ, ന​ന്ദി​നി മോ​ഹ​ൻ, ബ​ഷീ​ർ വ​രോ​ട്, ഇ​ഖ്ബാ​ൽ വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ഷാ​ഹി​ദ ഷാ​ന​വാ​സും അ​ധ്യാ​പി​ക​യും ചാ​പ്റ്റ​ർ വി​ദ​ഗ്ധ സ​മി​തി അം​ഗ​വു​മാ​യ ലീ​ന കൊ​ടി​യ​ത്തും അ​വ​താ​ര​ക​രാ​യി​രു​ന്നു. മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രാ​വ​ൺ സു​ധീ​ർ, റ​ഫാ​ൻ മു​ഹ​മ്മ​ദ് റ​ഫി, നേ​ഹ പു​ഷ്പ​രാ​ജ്, സി​ദ്ര സൈ​ത​ല​വി, അ​ൽ​ന എ​ലി​സ​ബ​ത്ത് ജോ​ഷി, നാ​ദി​യ നൗ​ഫ​ൽ, മു​ഹ​മ്മ​ദ് സി​ദാ​ൻ, ജോ​സ്ന മേ​രി ഷാ​ജി, സാ​ധി​ക വി​ജീ​ഷ് എ​ന്നി​വ​ർ വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര മേ​നോ​ന്‍റെ​യും ഒ.​എ​ൻ.​വി കു​റു​പ്പി​ന്റെ​യും ക​വി​ത​ക​ൾ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള കാ​വ്യാ​ഞ്ജ​ലി അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി താ​ഹ കൊ​ല്ലേ​ത്ത് സ്വാ​ഗ​ത​വും ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഷാ​ന​വാ​സ് ക​ള​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Mother tongue cannot be saved with emotional rituals - Shihabuddin Poythumkadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.