അസീർ മേഖലയിലെ അൽസൗദ പർവത നിരകൾ

സൗദിയിലെ അൽസൗദ മല ഐക്യരാഷ്​ട്ര സഭയുടെ 'ലോക പർവത' കൂട്ടായ്​മയിൽ

ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ പർവതമായ 'അൽസൗദ'ക്ക്​ ഐക്യരാഷ്​ട്ര സഭയുടെ അംഗീകാരം. സഭയുടെ കീഴിൽ ലോകമെമ്പാടുമുള്ള പർവത പരിസ്ഥിതി സംരക്ഷണത്തിനും മലയോര ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയായ 'മൗണ്ടൻ പാർട്ണർഷിപ്പി'​െൻറ പർവതങ്ങളുടെ പട്ടികയിൽ ദക്ഷിണ സൗദിയിലെ അബഹയിൽ സ്ഥിതി ചെയ്യുന്ന അൽസൗദ മലയെയും ചേർത്തു.

ലോക പർവത കൂട്ടായ്​മയിൽ ചേർന്നതായി സൗദി പബ്ലിക്​ ഇൻവെസ്​റ്റ്​മെൻറ് ഫണ്ടിന്​ കീഴിലുള്ള അൽസൗദ ​െഡലവപ്​മെൻറ്​ കമ്പനി അറിയിച്ചു. പാരിസ്ഥിതിക സുസ്ഥിരത കെട്ടിപ്പടുക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, അൽസൗദ ഡെവലപ്‌മെൻറ്​ പദ്ധതി ഏരിയയിലും റിജാൽ അൽമ പൗരാണിക ഗ്രാമത്തി​െൻറ ചില ഭാഗങ്ങളിലും ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്​ ലോക പർവത പങ്കാളിത്ത കൂട്ടായ്​മയിൽ ​േചർന്നത്​​.

മൗണ്ട​ൻ പാർട്ണർഷിപ്പിൽ 400ലധികം പർവതങ്ങളുമായി ബന്ധപ്പെട്ടുള്ള അംഗങ്ങളാണുള്ളത്​​​. ആഗോള തലത്തിലെ ഇത്രയും വലിയ പങ്കാളിത്തം കെട്ടിപ്പടുക്കാനും പർവത പരിസ്ഥിതിയുടെ സംരക്ഷണത്തിനും ഇത്​ സഹായിക്കും. പ്രാദേശിക സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും പർവത സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ സർക്കാറുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയും മൗണ്ട​ൻ പാർട്​ണർഷിപ്പിൽ ഉൾപ്പെടുന്നുണ്ട്​.

ഐക്യരാഷ്​ട്ര സഭയുടെ കീഴിൽ 2002ൽ സ്ഥാപിതമായ 'മൗണ്ടൻ പാർട്ണർഷിപ്പി'ൽ അംഗമാകുന്ന സൗദി അറേബ്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ആദ്യത്തെ റിയൽ എസ്​റ്റേറ്റ് വികസന കമ്പനിയാണ് അൽസൗദ ഡെവലപ്‌മെൻറ്​ കമ്പനി. പങ്കാളികളുടെ സന്നദ്ധ സഖ്യമാണിത്​​. സഹകരണവും ദീർഘകാല പ്രതിബദ്ധതയും വളർത്തിയെടുക്കുന്ന ഒരു ഉപകരണമായും ചട്ടക്കൂടായും ഇത് പ്രവർത്തിക്കുന്നു.

മലയോര ജനതയുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുക, ലോകമെമ്പാടുമുള്ള പർവത പരിസ്ഥിതി സംരക്ഷിക്കുക, ഇതി​െൻറ ഫലങ്ങൾ അംഗങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യുക, പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക, നിലവിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ്​ ലക്ഷ്യം. പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്​ അൽസൗദ ഡെവലപ്‌മെൻറ്​ കമ്പനി. ഗ്രീൻ സൗദി ഇനിഷ്യേറ്റീവി​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി നിരവധി പാരിസ്ഥിതിക സംരംഭങ്ങൾ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്​.

തനതായ പൈതൃകവും ആധികാരിക സംസ്കാരവും കൊണ്ട് സവിശേഷമായ ഒരു ആഗോള വിനോദസഞ്ചാര പർവത കേന്ദ്രം വികസിപ്പിക്കുകയും പരിസ്ഥിതി സുസ്ഥിരതയുടെ ഉയർന്ന നിലവാരം പ്രയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗദി ഭരണകൂടം നടത്തുന്ന എല്ലാ പാരിസ്ഥിതിക ശ്രമങ്ങളെ കമ്പനി പിന്തുണക്കുന്നുണ്ട്.

അസീർ മേഖലയിലെ അൽസൗദ പർവത നിരകൾ

Tags:    
News Summary - Mount Al Sauda in Saudi Arabia at the United Nations 'Mountain of the World' community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.