റിയാദ്: ഒ.ഐ.സി.സി മുസാഹ്മിയ യൂനിറ്റിന്റെ അംഗത്വ വിതരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ വനിത അംഗം അനുശ്രീക്ക് നൽകി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വിതരണം ചെയ്ത മുഴുവൻ മെംബർഷിപ് കാർഡിനും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ജയൻ മാവിള അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ബാലു കുട്ടൻ, അമീർ പട്ടണത്ത്, അബ്ദുൽ സലീം ആർത്തിയിൽ, കരീം കോഴിക്കോട്, ഷഫീഖ് പുരക്കുന്നിൽ, കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം വാഴമ്പുറം, കെ.കെ. സുബൈർ ചുഴലി തുടങ്ങിയവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഓർമപ്പുഷ്പങ്ങൾ അർപ്പിച്ച് സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവുമായ ശിഹാബ് കൊട്ടുകാട് ‘ഓർമയിലെ ഉമ്മൻ ചാണ്ടി’ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റഹീം കൊല്ലം സ്വാഗതവും പ്രകാശ് വയല നന്ദിയും പറഞ്ഞു.
ബിജു ചാവർകോട്, ഷംനാദ് പുനലൂർ, ഷാനവാസ് അഞ്ചൽ, ശ്യാംകുമാർ അഞ്ചൽ, അജീഷ് മുത്താന, നൗഷാദ് പുനലൂർ, ഷമീർ പുനലൂർ, ശശി മാവിള, റിയാസ് കോവളം, ബിജീഷ് അയിലറ, മുകേഷ് കൊട്ടിയം, ശശീന്ദ്ര ലാൽ, മോഹൻദാസ് കടക്കാവൂർ, നിസാം പാരിപ്പള്ളി, നെസ്റ്റർ പുളിച്ചിറ, പ്രതാപ് ജോൺ ചാണ്ടി, സജിൻ കൊടുങ്ങല്ലൂർ, സലിം പള്ളിക്കൽ, ശ്യാം ആറ്റിങ്ങൽ, ഷഫീഖ് പുനലൂർ, സതീശൻ, ശ്രീജേഷ്, കെ.ആർ. രമ്യ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.