റിയാദ്: മുസ്ലിം ലീഗിന്റെ 76ാം സ്ഥാപകദിനം ആചരിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ സുരക്ഷാപദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് ചരിത്രത്തിലുടനീളം നിർവഹിച്ചിട്ടുള്ള ദൗത്യം ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും മൗലിക ആശയമായ മതേതരത്വവും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് മുസ്ലിം ലീഗിന്റെ കർത്തവ്യം വർധിച്ചു വരികയാണ്. വെല്ലുവിളിനേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഭൂരിപക്ഷ ജനവിഭാഗത്തിന്റെ വിശ്വാസം ആർജിച്ചെടുക്കണമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യഭാഷണം നിർവഹിച്ചു.
ചെയർമാൻ യു.പി. മുസ്തഫ, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, പി.സി. മജീദ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷംസുദ്ദീൻ പെരുമ്പട്ട സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു. കേക്ക് മുറിച്ച് പ്രവർത്തകർ സ്ഥാപകദിനാചാരണം ആഘോഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.