ജിദ്ദ: നഹ്ദ റിയൽ കേരള സൂപ്പർകപ്പ് എ ഡിവിഷനിൽ റീം റിയൽ കേരള ചാമ്പ്യന്മാർ. ജിദ്ദ വസീരിയ അൽത്താവൂൻ സ്റ്റേഡിയത്തിൽ ഫൈനൽ പോരാട്ടങ്ങൾ നടക്കുമ്പോൾ ആയിരങ്ങളാണ് കാണികളായി ഒഴുകിയെത്തിയത്. ഫൈനൽ പോരാട്ടത്തിൽ ശക്തരായ സാബിൻ എഫ്.സിയെ പരാജയപ്പെടുത്തിയാണ് റീം റിയൽ കേരള നഹ്ദ സൂപ്പർകപ്പിൽ മുത്തമിട്ടത്. റീം റിയൽ കേരളയുടെ സന്തോഷ് ട്രോഫി കേരള താരം റിദ്വാൻ അലിയാണ് കളിയിലെ താരം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുഴുവൻ സമയവും സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ റീം റിയൽ കേരള അർഹിച്ച വിജയം കരസ്ഥമാക്കുകയായിരുന്നു.
ബി ഡിവിഷൻ ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യാസ് എഫ്.സിയെ പരാജയപ്പെടുത്തി ന്യൂ കാസിൽ എഫ്.സി ചാമ്പ്യന്മാരായത്. ന്യൂ കാസിലിന്റെ അജ്മലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ടൂർണമെൻറിന്റെ മുഖ്യ പ്രായോജകരായ നഹ്ദ ഗ്രൂപ് ചെയർമാൻ അറഫാത്, സിഫ് പ്രസിഡൻറ് ബേബി നീലാംബ്ര, നഹ്ദ മാർക്കറ്റിങ് മാനേജർ അഫീഫ്, നിസാം മമ്പാട്, നാസർ നഹ്ദ മാനേജിങ് പാർട്ണർ, റംഷീദ് സമ, ഹിഫ്സുറഹ്മാൻ, ചെറി മഞ്ചേരി, മുഹാജിർ നെല്ലിക്കൽ, ഫഹദ് സാബിൻ എഫ്.സി എന്നിവർ കളിക്കാരുമായി പരിജയപ്പെട്ടു.
മുജീബ് റീഗൾ, യാസർ അറഫാത്, ഫിറോസ് ചെറുകോട് അതിഥികളെ അനുഗമിച്ചു. സമാപന ചടങ്ങ് സൈഫു വാഴയിൽ നിയന്ത്രിച്ചു. സിഫ് പ്രസിഡൻറ് ബേബി നീലാംബ്ര ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി നഹ്ദ ഗ്രൂപ് ചെയർമാൻ അറഫാത് സമ്മാനിച്ചു. പ്രിൻറക്സ് നൽകുന്ന കാഷ് പ്രൈസ് സൈഫുദ്ദീൻ വാഴയിലും റണ്ണറപ്പിനുള്ള ട്രോഫി റോയൽ ട്രാവൽസ് മാനേജർ ഹംസ, കാഫ് ലോജിസ്റ്റിക് നൽകുന്ന കാഷ് പ്രൈസ് യഹ്യ എന്നിവർ സമ്മാനിച്ചു.
ബി ഡിവിഷൻ ചാമ്പ്യന്മാർക്ക് ഗ്ലൗബ് ലോജിസ്റ്റിക് നൽകുന്ന ട്രോഫി ഗ്ലൗബ് മാനേജിങ് പാർട്ണർ ഫാസിൽ, പവർഹൗസ് നൽകുന്ന കാഷ് പ്രൈസ് സലീം മമ്പാട്, റണ്ണറപ്പിന് ഡക്സോപാക് നൽകുന്ന ട്രോഫി റംഷിദ് സമ യുനൈറ്റഡ് മാനേജർ, മയ്പെറ്റ് നൽകുന്ന കാഷ് പ്രൈസ് ജലീൽ കണ്ണമംഗലം എന്നിവർ സമ്മാനിച്ചു. ടൂർണമെൻറിലെ മികച്ച താരമായി തെരഞ്ഞെടുത്ത അനീസിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം നഹ്ദ മാർക്കറ്റിങ് മാനേജർ അഫീഫ്, ഗോൾഡൻ ബൂട്ടിന് അർഹനായ റീം റിയൽ കേരളയുടെ രാഹുൽ രാമനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം നിസാം മമ്പാട്, മികച്ച ഗോൾകീപ്പറിനുള്ള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ അമീർ അലിക്കുള്ള പുരസ്കാരം ജമാൽ നാസർ, പ്രതിരോധത്തിലെ മികച്ച താരമായി റീം റിയൽ കേരളയുടെ. പാപ്പിക്കുള്ള പുരസ്കാരം അഫീഫ് എന്നിവർ സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിലെ ചാമ്പ്യന്മാർക്ക് ഡേറ്റുഡേ നൽകുന്ന ട്രോഫി സൈഫു, ചാംസ് നൽകുന്ന കാഷ്പ്രൈസ് മുഹാജിർ, അൽഹറബി നൽകുന്ന റണ്ണറപ്പിനുള്ള ട്രോഫി ബിജു, ബാഹിഗ്രൂപ് നൽകുന്ന കാഷ് പ്രൈസ് സലീം ബാഹി ബർഗർ എന്നിവർ സമ്മാനിച്ചു.
ടൂർണമെൻറിലെ മികച്ച കളിക്കാരൻ സ്പോർട്ടിങ്ങിന്റെ മിഷാൽ മുജീബിനുള്ള പുരസ്കാരം ജാബിർ ഗസ്റ്റോ സമ്മാനിച്ചു. മികച്ച താരങ്ങൾക്ക് ഏഷ്യൻ ടൈംസ് നൽകുന്ന ട്രോഫി അറഫാത് നഹ്ദ, ഉപഹാരം ഏഷ്യൻ ടൈംസ് മാനേജർ ഷമീം എന്നിവർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.