റിയാദ്: താമസരേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശിക്ക് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ തുണയായി.
ഇന്ത്യൻ എംബസിയുടെ കൂടി സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മൂന്നു മാസത്തെ തൊഴിൽ വിസയിലെത്തി കാലാവധി തീരുന്നതിന് മുന്നേ വിസ പുതുക്കാനോ മറ്റൊരു സ്പോൺസറിലേക്ക് മാറുവാനോ സാധിച്ചിരുന്നില്ല. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ നിയമാനുസൃതമായി ജോലി ചെയ്യാൻ സാധിക്കാതെ വളരെ ദുരിതത്തിലാണ് ജീവിതം തള്ളി നീക്കിയിരുന്നത്.
ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ‘നമ്മൾ ചാവക്കാട്ടുകാർ’ ജീവകാരുണ്യ വിഭാഗം നാട്ടിൽ പോകേണ്ട യാത്രാരേഖകൾ ഇന്ത്യൻ എംബസിയിൽനിന്ന് ശരിയാക്കാൻ നേതൃത്വം നൽകുകയും തുടർന്ന് ഔട്ട് പാസ് ലഭ്യമാക്കുകയും ചെയ്തു. മടക്കയാത്രക്കുള്ള ടിക്കറ്റ് ‘നമ്മൾ ചാവക്കാട്ടുക്കാർ’ നൽകി. പ്രസിഡന്റ് ഷാഹിദ് അറക്കൽ ടിക്കറ്റ് ജീവകാരുണ്യ കൺവീനർ സിറാജുദ്ദീൻ ഓവുങ്ങലിന് കൈമാറി. സയ്യിദ് ജാഫർ തങ്ങൾ, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടിൽ, ഫെർമിസ് മടത്തോടയിൽ, ആരിഫ് നമ്പിശ്ശേരി തുടങ്ങിയവർ ചേർന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.