റിയാദ്: ശരീരം ഒരുവശം തളർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. മലപ്പുറം പൊന്നാനി പുഴമ്പ്രം സ്വദേശി ഉണ്ണിക്കോത്ത് വീട്ടിൽ നാരായണന് റിയാദിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിെൻറ ഇടപെടലാണ് തുണയായത്.
28 വർഷമായി റിയാദിലെ നസീമിൽ പെയിൻറിങ് ജോലി ചെയ്തുവരുകയായിരുന്ന നാരായണൻ താമസസ്ഥലത്ത് രക്തം ഛർദിച്ച് അബോധാവസ്ഥയിലാവുകയും സുഹൃത്തുക്കൾ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒരാഴ്ചക്ക് ശേഷം സ്വബോധം തിരിച്ചുകിട്ടിയെങ്കിലും ഒരുവശം തളർന്നുപോയിരുന്നു.
തുടർന്ന് ഫിസിയോതെറപ്പിയിലൂടെ നില അൽപം മെച്ചപ്പെടുകയും എഴുന്നേറ്റ് ഇരിക്കാവുന്ന അവസ്ഥയിലെത്തുകയും ചെയ്തതിന് ശേഷം ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. തുടർ ശുശ്രൂഷക്ക് താമസസ്ഥലത്ത് സൗകര്യമില്ലാത്തതുമൂലം കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാരായണനെ നാട്ടിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.