റിയാദ്: റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജ് പട്ടണത്തിൽ മരിച്ച കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണയുടെ (58) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും.
ദീർഘകാലമായി പ്രവാസിയായിരുന്ന നാരായണ ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ. നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.