അൽഖോബാർ: രാജ്യത്തുടനീളം നടക്കുന്ന മയക്കുമരുന്ന് വേട്ടയിൽ സൗദി അധികൃതർ മയക്കുമരുന്ന് ശേഖരവും നിരവധി തോക്കുകളും പണവും പിടിച്ചെടുത്തു. 26 കിലോ ഖാത്ത് (ലഹരി ചെടി) കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മദീനയിൽ കഞ്ചാവ് വിറ്റ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും കൈവശം കണ്ടെത്തിയ പണം പിടിച്ചെടുക്കുകയും ചെയ്തു.
അൽബാഹ മേഖലയിൽ കഞ്ചാവും ആംഫെറ്റാമെൻ ഗുളികകളും വിറ്റതിന് മൂന്ന് സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു. നിരവധി തോക്കുകളും വെടിക്കോപ്പുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.ജസാനിൽ 77 കിലോ ഖാത്ത് കടത്താനുള്ള ശ്രമം അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തി. എല്ലാ പ്രതികൾക്കുമെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും അവരുടെ കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും ചെയ്തു.
രാജ്യത്തിെൻറ ഔട്ട്ലറ്റുകളിലൂടെയും ഇറക്കുമതിയിലും കയറ്റുമതിയിലും നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ കള്ളക്കടത്തോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 995@gdnc.gov.sa. ഇ-മെയിൽ വഴിയും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.