റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചു. മോദി രാവിലെ കിരീടാവകാശിയെ വിളിക്കുകയായിരുന്നെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളും ഇരുരാജ്യങ്ങളുടെയും ജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ അവയെ കൂടുതൽ വികസിപ്പിക്കാനുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പരസ്‌പരം ആശങ്കയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ചർച്ചയിൽ വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.