റിയാദ്: രണ്ടു ദിവസത്തെ സൗദി അറേബ്യൻ പര്യടനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദിലെത്തി. സൗദി സമയം രാത്രി 11.15 ഒാടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിലാണ് എയർ ഇന്ത്യയുട െ പ്രത്യേക വിമാനത്തിൽ മോദി ഇറങ്ങിയത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽ സഉൗദും സൗദി പ്രോേട്ടാേകാൾ ഒാഫ ിസർമാരും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ഒൗസാഫ് സഇൗദിെൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് ഒാഫ ് മിഷൻ ഡോ. പ്രദീപ് സിങ് രാജ് പുരോഹിത്, ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാൽ എന്നിവരടങ്ങിയ എംബസി സംഘവും വ ിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി. നസ്റിയയിലെ കിങ് സഉൗദ് ഗസ്റ്റ് പാലസിലാണ് മോദി താമസിക്കുന്നത്.
ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തിയത്. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, റിയാദ് നഗരസഭ അധ്യക്ഷൻ എൻജി. താരിഖ് ബിൻ അബ്ദുൽ അസീസ് അൽഫാരിസ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽസാത്തി, റിയാദ് റീജനൽ പൊലീസ് മേധാവി മേജർ ജനറൽ ഫഹദ് ബിൻ സായിദ് അൽമുത്തൈരി എന്നിവരുമായും വിമാനത്താവളത്തിൽ മോദി ഹസ്തദാനം ചെയ്തു.
ചൊവ്വാഴ്ച തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിക്ക്. സൗദി ഭരണാധികാരി സൽമാൻ രാജാവും, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും പ്രധാനവകുപ്പ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകൾ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമം പ്ലീനറി സെഷനെ അഭിസംബോധന ചെയ്യൽ, വിവിധ കരാറുകളിൽ ഒപ്പുവെക്കൽ എന്നിവയാണ് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക പരിപാടികളായി ഉള്ളത്.
ചൊവ്വാഴ്ച രാവിെല 10.30ന് സൗദി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസഉൗദുമായുള്ള കൂടിക്കാഴ്ചയാണ്. ഉച്ചക്ക് രണ്ടിന് സൽമാൻ രാജാവ് ഒരുക്കുന്ന ഉച്ചഭക്ഷണത്തിൽ പെങ്കടുക്കുന്ന പ്രധാനമന്ത്രി 2.50ന് രാജാവുമായി സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്യും. 3.20ന് ഇരുവരും തന്ത്രപ്രധാന പങ്കാളിത്ത സമിതി കരാറുകൾ ഒപ്പിടുകയും പരസ്പരം കൈമാറുകയും ചെയ്യും. വൈകീട്ട് 5.30ന് ആഗോള നിക്ഷേപക സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുന്ന പ്രധാനമന്ത്രി മുഖാമുഖത്തിലും പെങ്കടുക്കും. ഏഴു മണിക്കാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ച.
രാത്രി എട്ടിന് കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിനുശേഷം 10.15ഒാടെ ഡൽഹിയിലേക്കു തിരിക്കും. സല്‍മാന്‍ രാജാവിെൻറ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. രണ്ടാം തവണയാണ് അദ്ദേഹം സൗദി അറേബ്യയിലെത്തുന്നത്. സാമ്പത്തിക, വാണിജ്യ, ഭീകരതാവിരുദ്ധ വിഷയങ്ങളിലടക്കം 12ഒാളം കരാറുകളും ഒപ്പുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.