ജിദ്ദ: ഖുര്‍ആനിലെ കഥാഖ്യാനങ്ങളെ കുറിച്ച് തനിമ ജിദ്ദ നോർത്ത് സോൺ ഖുര്‍ആന്‍ സ്റ്റഡി സെൻററിന് കീഴിലെ സാഹിത്യവേദി വെബിനാര്‍ സംഘടിപ്പിച്ചു. ഖുര്‍ആനിലെ മൂന്നിലൊന്ന് ഭാഗവും കഥകളായത് എന്തുകൊണ്ടെന്നും ഖുര്‍ആനിലെ ഖിസ്സകളും നമ്മുടെ കഥകളും തമ്മിലുള്ള വ്യത്യാസം തുടങ്ങിയ വിഷയങ്ങളും പ്രശസ്ത എഴുത്തുകാരനും പ്രബോധനം എക്സിക്യുട്ടിവ് എഡിറ്ററുമായ അശ്റഫ് കീഴ്പറമ്പ് വിശദീകരിച്ചു.
എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മാഇൗല് മരിതേരി, ഡോ. പി.കെ. ഫൈസല്‍, അബ്ദുശ്ശുക്കൂർ, നിസാര്‍ ഇരിട്ടി, നാസർ വേങ്ങര, കെ.കെ. നിസാർ, സൈതലവി കരുവാരകുണ്ട് തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം ശംനാട് സ്വാഗതവും മുനീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു. അഫ്ര ഫാത്വിമ സ്വാഗത കവിത ചൊല്ലി. കോഓഡിനേറ്റര്‍ ആബിദ് ഹുസൈന് നേതൃത്വം നല്കി. വേദിയുമായി സഹകരിക്കാൻ താല്പര്യമുള്ളവര്ക്ക് മുനീര്‍ ഇബ്രാഹിം (0564060115), ആബിദ് ഹുസൈന് (0508380337) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.