റിയാദ്: കോവിഡ് പ്രതിസന്ധി കാലത്തെ പ്രവർത്തനത്തിന് ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുതുകുറ്റിയെ സൗദിയിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ 'കിയോസ്' ആദരിച്ചു.
വിവിധ വകുപ്പുകളുടെ ഹെൽപ് ഡെസ്കുകൾ വഴി കിയോസിന്റെ സഹായം തേടി ആളുകളെത്തിയപ്പോള്‍ അവര്‍ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവർത്തിച്ച വളന്റിയര്‍മാരെയാണ് ആദരിച്ചത്.
കോവിഡ് പ്രതിസന്ധിയില്‍ ജോലിയില്ലാതെയും ഭക്ഷണമില്ലാതെയും രോഗങ്ങള്‍ കൊണ്ടും പ്രയാസപ്പെട്ട നിരവധി ആളുകളെ റിയാദിൽ നിന്ന് നാട്ടിലേക്കെത്തിക്കുന്നതിനായി വിമാനം ചാർട്ട് ചെയ്തും ഇന്ത്യൻ എംബസിയുടെ വന്ദേഭാരത് മിഷൻ ടിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി ഹെൽപ് ഡെസ്ക് ആരംഭിച്ചും സജീവമായിരുന്നു കണ്ണൂർ എക്സ്പാട്രിയേറ്റേഴ്സ് ഓർഗനൈസേഷൻ ഓഫ് സൗദി അറേബ്യ (കിയോസ്). റിയാദ് മലസിലെ കിയോസ് ഹാളിൽ നടന്ന പരിപാടിയിൽ കിയോസ് വൈസ് പ്രസിഡന്റ് അറ്റ്ലസ് മൊയ്തു അധ്യക്ഷത വഹിച്ചു.
കിയോസിന്റെ അനുമോദന ഉപഹാരം ട്രഷറർ ഷാക്കിർ കൂടാളി നസീർ മുതുകുറ്റിക്ക് സമ്മാനിച്ചു. ഇസ്മാഈൽ കണ്ണൂർ, നവാസ് കണ്ണൂർ, അബ്ദുറസാഖ് മണക്കായി, ജോയ് കളത്തിൽ, രാജീവൻ എന്നിവർ സംബന്ധിച്ചു. കൺവീനർ അനിൽ കുമാർ ചിറക്കൽ സ്വാഗതവും നസീർ മുതുകുറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.