ജിദ്ദ: സൗദിയുടെ ചരിത്രത്തിലും മഹത്ത്വത്തിലും അഭിമാനം കൊള്ളുന്ന ദിനമാണ് ദേശീയദിനമെന്ന് ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ചൊവ്വാഴ്ച നിയോമിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ചുനടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 93ാം ദേശീയദിനം രാജ്യത്തിന്റെ ചരിത്രത്തിലും മഹത്ത്വങ്ങളിലുമുള്ള അഭിമാനമാണ്. അത് നേടിയെടുത്ത മഹത്ത്വത്തിലും പ്രതിരോധശേഷിയിലും നേട്ടങ്ങളിലും അഭിമാനംപൂണ്ട് രാജ്യങ്ങളിലൂടനീളം അത് ആഘോഷിക്കുന്നു. ശോഭനവും കൂടുതൽ സമൃദ്ധവുമായ ഭാവിക്കായി കാത്തിരിക്കുന്നു. രാജ്യത്തിന് നൽകിയ സുരക്ഷക്കും സ്ഥിരതക്കും ദേശീയ ഐക്യത്തിനും ദൈവത്തിന് സ്തുതി പ്രകടിപ്പിക്കുന്നുവെന്നും രാജാവ് പറഞ്ഞു.
ക്യൂബയിൽ നടന്ന ജി 77, ചൈന ഉച്ചകോടിയിൽ രാജ്യത്തിന്റെ പങ്കാളിത്തവും അതിന്റെ ഫലങ്ങളും സമൃദ്ധിയും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. 2024ലെ ലോക പരിസ്ഥിതിദിനം ആഘോഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം മന്ത്രിസഭ സ്വാഗതംചെയ്തു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും അതിന്റെ സുസ്ഥിരതക്കായി പ്രവർത്തിക്കുന്നതിലും അന്താരാഷ്ട്ര പാരിസ്ഥിതിക പ്രശ്നങ്ങളെ പിന്തുണക്കുന്നതിനുള്ള രാജ്യത്തെ തുടർച്ചയായ ശ്രമങ്ങളും പ്രാദേശികമായും ആഗോളമായും അതിന്റെ മുൻനിര പങ്കിനെയും സ്ഥിതീകരിക്കുന്നതാണിതെന്നും മന്ത്രിസഭ വിലയിരുത്തി.
റിയാദ് ആസ്ഥാനമാക്കി അറബ് ലീഗിന്റെ കുടക്കീഴിൽ അറബ് സൈബർ സുരക്ഷാമന്ത്രിമാരുടെ കൗൺസിൽ സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനത്തെയും മന്ത്രിസഭ പ്രശംസിച്ചു. റിയാദിൽ നടന്ന സിറ്റി സ്കേപ് ഇൻറർനാഷനൽ എക്സിബിഷനിൽ 110 ശതകോടി റിയാലിലധികം മൂല്യമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനും വികസനലക്ഷ്യങ്ങൾ വർധിപ്പിക്കുന്നതിനും സംഭാവന ചെയ്യുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.