റിയാദ്: സൗദിയിൽ ആദ്യത്തെ ദേശീയ പ്രതിരോധ സർവകലാശാല സ്ഥാപിക്കുന്നു. 67 വർഷത്തെ സൈനിക വിദ്യാഭ്യാസത്തിനുശേഷം സായുധ സേനയുടെ ‘കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്’ ആണ് ദേശീയ പ്രതിരോധ സർവകലാശാലയായി മാറ്റാനൊരുങ്ങുന്നത്. കോളജ് സർവകലാശാലയായി മാറ്റുന്നതിനുള്ള പരിവർത്തന പ്രക്രിയ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ കോളജിൽ ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ സൈനിക വീക്ഷണത്തോടെയാണ് പ്രതിരോധ സർവകലാശാല സ്ഥാപിക്കുന്നത്.
രാജ്യതാൽപര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഫലപ്രദവും നൂതനവുമായ വിദ്യാഭ്യാസ പരിശീലന പരിപാടികൾ നൽകുന്നതിലൂടെ 2030ഓടെ ദേശീയ സുരക്ഷയുടെയും പ്രതിരോധ മേഖലയിലേയും സൈനിക, സിവിലിയൻ നേതാക്കളെ തയാറാക്കുന്നതിലും യോഗ്യരാക്കുന്നതിലും ഫലപ്രദവും നൂതനവുമായ ഒരു പ്രാദേശിക സർവകലാശാലയായി നിലവിലെ കോളജിനെ മാറ്റാനാണ് പദ്ധതി.
ദേശീയ സുരക്ഷയിൽ പ്രഫഷനൽ കേഡറുകൾക്ക് ബിരുദം നേടുന്നതിനും പ്രതിരോധ, ദേശീയ സുരക്ഷ മേഖലകളിൽ ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനും പുറമെ ആന്തരികമായും ബാഹ്യമായും അക്കാദമിക്, പ്രഫഷനൽ മികവ് കൈവരിക്കാൻ ദേശീയ പ്രതിരോധ സർവകലാശാല ലക്ഷ്യമിടുന്നു. കൂടാതെ നിർണായകവും തന്ത്രപരവുമായ തലങ്ങളിൽ തീരുമാനമെടുക്കുന്നവർക്ക് ബിരുദം നൽകാനും ദേശീയ സുരക്ഷ മേഖലയിൽ പ്രത്യേക വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.