ഷറഫുദ്ദീൻ

തിരുവനന്തപുരം കല്ലറ സ്വദേശി അൽഅഹ്​സയിൽ നിര്യാതനായി

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കല്ലറ സ്വദേശി സലീന മൻസിലിൽ ഷറഫുദ്ദീൻ (56) ആണ് മരിച്ചത്​. 17 വർഷമായി അൽഅഹ്​സയിലെ ബഖാലയിൽ ജീവനക്കാരനാണ്​. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കല്ലറ നിവാസികളായ പ്രവാസികളുടെ വാട്സ്ആപ് കൂട്ടായമയായ ജി.സി.സി സൗഹൃദ വേദിയുടെ സ്ഥാപക നേതാവുമാണ്​.

പിതാവ്: അബ്​ദുല്ല. മാതാവ്: സൽ‍മ ബീവി. ഭാര്യ: സുലേഖ ബീവി. മക്കൾ: മുനീർ, മുഹമ്മദ്, അസ്‌ലം. മൃതദേഹം അൽഅഹ്​സയിൽ ഖബറടക്കാനുള്ള നടപടികൾക്ക് നാസർ കല്ലറ, ഷാഫി കല്ലറ, അൻഷാദ് തുടങ്ങിയവർ രംഗത്തുണ്ട്. ഷറഫുദ്ദീ​ന്റെ നിര്യാണത്തിൽ ജി.സി.സി സൗഹൃദ വേദി അനുശോചിച്ചു.


Tags:    
News Summary - Native of Kallara passed away in Al-Ahsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.