കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി. കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരിക്കുട്ടി തോമസ് (68) ആണ്​ ബദീഅ കിങ്​ സൽമാൻ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ്​ തോമസ്​ ജോസഫിനോടൊപ്പം വർഷങ്ങളായി റിയാദിൽ കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ്​ അസുഖബാധിതയായത്​. മകൻ വിനു റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

മാത്യു-എലിസബത്ത് ദമ്പതികളുടെ മകളാണ്​ മേരിക്കുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭർത്താവിനും മകനുമൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Native of Kottayam passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.