കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന നാസർ കോങ്ങയിൽ (50) ആണ് മരിച്ചത്. അസുഖബാധിതനായി ഒരാഴ്ചയോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. 30 വർഷാത്തോളമായി പ്രവാസിയായ ഇദ്ദേഹം കെ.എം.സി.സിയിൽ സജീവ പ്രവർത്തകനായിരുന്നു.

പിതാവ്: കോങ്ങയിൽ മുഹമ്മദ് കുട്ടി, മാതാവ്: സൈനബ, ഭാര്യ: വി.ടി റംല, മക്കൾ: അനസ്, അംജദ് അലി, ആഷിക് മർജാൻ, മിസ്രിയ. ജിദ്ദ ബേപ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ്‌ അഷ്‌റഫ്‌ കോങ്ങയിൽ സഹോദരനാണ്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - native of Kozhikode died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.