മക്ക: ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി അബ്ദുൽ ജലീൽ (63) ആണ് മരിച്ചത്. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് കഴിയുന്നതിനിടെയാണ് അന്ത്യം. പെരിന്തൽമണ്ണയിലെ സ്വകാര്യ ഗ്രൂപ്പിലാണ് ഹജ്ജിനെത്തിയത്. മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. നേരത്തെ പ്രവാസിയായിരുന്ന ജലീൽ മസ്കത്തിലെ ഗൾഫാർ കമ്പനിയിൽ സീനിയർ ക്വാളിറ്റി മാനേജരായിരുന്നു.
കക്കാട്ടിൽ കുഞ്ഞാലൻകുട്ടി മാസ്റ്ററാണ് പിതാവ്. ഭാര്യ: സുമയ്യ മാട്ടുമ്മത്തൊടി. മക്കൾ: ആസിഫ് ജലീൽ (അബൂദബി), നസീഫ് ജലീൽ (ലണ്ടൻ), ജാസിം ജലീൽ (എം.ബി.ബി.എസ് വിദ്യാർഥി, ഉസ്ബക്കിസ്ഥാൻ). മരുമക്കൾ: റുഷ്ദ പാറശ്ശേരി (തുറക്കൽ), ഷാമില ചാത്തിൻചിറക്കൽ (പുത്തനത്താണി). സഹോദരങ്ങൾ: മുഹമ്മദ് അൻസാരി (മസ്കത്ത്), അസ്മത്തുല്ല (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.