തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ്​ മരിച്ചു. 24 വർഷമായി റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. തിരുവനന്തപുരം, കടയ്​ക്കാവൂർ സ്വദേശികളായ നടേശന്റെയും സരോജിനിയുടെയും മകനാണ്.

ഭാര്യ: അനില ഭവാനി. മക്കൾ: അഭിരാമി, തന്മയ. റിയാദിലെ കേളി കലാസാംസ്​കാരിക വേദിയുടെ ഇടപെടലിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. കേളി മലസ് ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി.എൻ.എം. റഫീഖ് ആണ്​ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തീകരിച്ചത്​.

Tags:    
News Summary - native of Thiruvananthapuram passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.