മക്ക: അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ രാത്രി തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. തൃശൂർ ചേലക്കര മേപ്പാടത്തെ പുത്തൻപീടികയിൽ അബ്ദുൽ അസീഫി (42) നെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തെ അവധിക്കു ശേഷം കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് കൊച്ചി വിമാനത്താവളം വഴി ഇദ്ദേഹം മക്കയില്‍ തിരിച്ചെത്തിയത്.
രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തെ ഫോണിൽ വിളിക്കാൻ ശ്രമിച്ചവർക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. മക്കയിലെ പി.സി.ടി കമ്പനിയില്‍ ജോലിക്കാരനായിരുന്നു. നേരത്തെ ഇദ്ദേഹം ദുബായിൽ ജോലി ചെയ്തിരുന്നു. മുഹമ്മദ് കുട്ടി, പരീച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കുമ്മിടിയിൽ ഹഫ്സത്ത് ദേശമംഗലം, മക്കൾ: ഫാഹിസ് (14), ഫർഹാൻ (11), ഫൈസാൻ (5), ഫൈവ (രണ്ടര വയസ്). നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.