മക്ക: കഴിഞ്ഞ ദിവസം മക്കയിൽ മരിച്ച അരീക്കോട് വിളയിൽ എളങ്കാവ് സ്വദേശി നൗഫൽ പാമ്പോടന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. ജന്നത്തുൽ മുഅല്ല മഖ്ബറയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്. മക്കയിലെ നവാരിയയിൽ പത്തു വർഷമായി വീട്ടുഡ്രൈവർ ആയി ജോലി ചെയ്തിരുന്ന നൗഫൽ സ്വദേശികളിലും പ്രവാസികളിലായ മലയാളികളുടെ ഇടയിലും ഏറെ സ്വീകാര്യനായിരുന്നു. എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയുമാണ് പെരുമാറിയിരുന്നത്. മരിക്കുന്നതിന് മുമ്പുള്ള ദിവസം സുഹൃത്തുക്കളോടും കുടുംബക്കാരോടും ഏറെ നേരം സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നു മാസം മുമ്പ് നാട്ടിൽ പോയി തിരിച്ചെത്തിയതായിരുന്നു.
മക്ക സോൺ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തനത്തിലൂടെ ദീനി പ്രവർത്തന മേഖലയിൽ സജീവമായിരുന്ന നൗഫൽ ഐ.സി.എഫ് നവാരിയ സെക്ടർ പബ്ലിക്കേഷൻ സെക്രട്ടിയായി സേവനം ചെയ്യുകയായിരുന്നു. ആർ.എസ്.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹജ്ജ് വളന്റിയർ കോർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു.
കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങൾക്കും മയ്യിത്ത് പരിപാലനത്തിനും ഖബറടക്കത്തിനും മക്ക ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ മുഹമ്മദ് ഹനീഫ് അമാനി കുമ്പനോർ, ജമാൽ മുക്കം, ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി, സൈദലവി സഖാഫി കിഴിശ്ശേരി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
ജനാസ നമസ്കാരത്തിന് ഇസ്മായിൽ ബുഖാരി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.