അൽഅഹ്സ: നവയുഗം സാംസ്കാരികവേദി അൽഅഹ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അൽഅഹ്സയിലെ ടൂറിസ്റ്റ് ബീച്ചായ ഉഖൈറിൽ നടന്ന പരിപാടിയിൽ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നവയുഗം പ്രവർത്തകരും മറ്റു പ്രവാസികളും ഒത്തുചേർന്ന് ഇന്ത്യൻ ദേശീയ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. മേഖല സെക്രട്ടറി ഉണ്ണി മാധവം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സുശീൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മേഖല പ്രസിഡന്റ് മുരളി പാലേരി ചൊല്ലിക്കൊടുത്ത സാഹോദര്യ സത്യപ്രതിഞ്ജ സദസ്സ് ഏറ്റുചൊല്ലി. ലത്തീഫ് മൈനാഗപ്പള്ളി, ജലീൽ, വേലൂരാജൻ, ഷാജി പുള്ളി, ബക്കർ, സുന്ദരേശൻ, നിസാർ പത്തനാപുരം, അഖിൽ അരവിന്ദ്, ഷമിൽ നല്ലിക്കോട്, അൻസാരി കൊളമ്പിയ എന്നിവർ സംസാരിച്ചു. ലത്തീഫ് കരുനാഗപ്പള്ളി, ലജീഷ്, ജലീൽ, ഉണ്ണി മാധവം, ലത്തീഫ് മൈനാഗപ്പള്ളി എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.