ദമ്മാം: നവയുഗം സാംസ്കാരികവേദി അൽഅമാമ്ര യൂനിറ്റ് ഭാരവാഹി ശഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. നാട്ടിൽ അവധിക്കുപോയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൊല്ലം കുരീപ്പുഴ തരയിൽ ഫിർദൗസ് മൻസിലിൽ ശഫീഖ് (55) കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.
10 വർഷമായി നവയുഗം അമാമ്ര യൂനിറ്റ് അംഗമായ അദ്ദേഹം, കഴിഞ്ഞ ഫെബ്രുവരിയിലാണ് അവധിക്ക് നാട്ടിൽ പോയത്. തിരികെ വരാനുള്ള തയാറെടുപ്പുകൾക്കിടയിലാണ് കോവിഡ് പിടിപെട്ടത്. ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ചു മരിച്ചു. നൂർജഹാനാണ് ശഫീഖിെൻറ ഭാര്യ. മക്കൾ: ഫിർദൗസ്, ജന്നത്ത്, ഫവാസ്. മരുമക്കൾ: ശിഹാബുദ്ദീൻ, ഫാത്തിമ.
ഊഷ്മള പെരുമാറ്റത്തിലൂടെ ഒട്ടേറെ സൗഹൃദം സൃഷ്ടിച്ച ശഫീഖിെൻറ നിര്യാണം നവയുഗത്തിന് വലിയ നഷ്ടമാണെന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹനും ആക്ടിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.