അൽഅഹ്സ: അർബുദ ബാധിതനായി നാട്ടിലേക്കു മടങ്ങിയ പ്രവാസിക്ക് നവയുഗം സാംസ്കാരിക വേദി ചികിത്സ സഹായം കൈമാറി. അൽഅഹ്സയിലെ ഷുഖൈഖിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നുജൂമിനാണ് മജ്ജയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പെട്ടെന്നു കൊണ്ടുപോയത്. പാവപ്പെട്ട കുടുംബാംഗമായ അദ്ദേഹത്തിന്റെ തുടർചികിത്സക്കായി നവയുഗം ഷുഖൈഖ് യൂനിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുകയായിരുന്നു.
കൊല്ലത്ത് നുജൂമിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ നവയുഗം അൽഅഹ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം, സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി ബിജു പോറ്റിക്ക് ഫണ്ട് കൈമാറി. ചടങ്ങിൽ ദമ്മാം ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, അൽഅഹ്സ മേഖല ജീവകാരുണ്യ കൺവീനർ സിയാദ് പള്ളിമുക്ക്, സി.പി.ഐ വാളത്തുങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയശ്രീ, കൗൺസിലർ സുജ, ബ്രാഞ്ച് സെക്രട്ടറി ഷംനാദ്, നവയുഗം മുൻ കേന്ദ്ര കമ്മിറ്റി അംഗം കലാം കരുക്കോണം, എ. ഷാജഹാൻ, ആനന്ദബാബു എന്നിവർ പങ്കെടുത്തു.
നവയുഗം ഷുഖൈഖ് യൂനിറ്റ് സെക്രട്ടറി ഷാജി പുള്ളി, പ്രസിഡന്റ് സുന്ദരേശൻ, രക്ഷാധികാരി ജലീൽ, ജോ. സെക്രട്ടറി ബക്കർ, വൈസ് പ്രസിഡന്റ് സുരേഷ് മടവൂർ, മീഡിയ കൺവീനർ സുജിത്ത്, മേഖല ആക്ടിങ് പ്രസിഡന്റ് ഷമിൽ നല്ലിക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സ ധനസഹായം സ്വരൂപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.