ദമ്മാം: സൗജന്യ വാക്സിൻ വിതരണത്തിന് കേരള സർക്കാറിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം സംഭാവന ചെയ്യുന്നതിന് സമൂഹ മാധ്യമങ്ങളിൽ മലയാളികൾ തുടങ്ങിയ വാക്സിൻ ചലഞ്ചിൽ പങ്കാളിയാകുമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി അറിയിച്ചു. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന കേരള സർക്കാർ തീരുമാനത്തെ നവയുഗം സ്വാഗതം ചെയ്തു.
വാക്സിൻ ചലഞ്ചിനെ പ്രവാസികൾ പിന്തുണക്കണമെന്നും അവർ അഭ്യർഥിച്ചു. കേന്ദ്ര സർക്കാറിെൻറ പുതിയ വാക്സിനേഷൻ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വാക്സിൻ ഉൽപാദകരായ കുത്തക കമ്പനികൾക്ക് ഇഷ്ടമുള്ള വിലയിടാനുള്ള അവകാശം നൽകിയത് വഴി കോവിഡ് കാലത്തെ മറ്റൊരു പകൽക്കൊള്ളക്കാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ, ആക്ടിങ് സെക്രട്ടറി ദാസൻ രാഘവൻ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.