ജിദ്ദ: നവോദയയുടെ മുപ്പത്തിയഞ്ചാം സ്ഥാപകദിനാഘോഷത്തിന് തുടക്കമായി. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. നമ്മുടെ രാജ്യം ഇന്ന് കാണുന്നത് പോലെ ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമായി നാളെയും ഈ ഭൂമുഖത്ത് ഉണ്ടാവുമോ എന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ ആവാത്തത്ര സങ്കീര്‍ണമാണ് സ്ഥിതിഗതികള്‍ എന്ന് അദ്ദേഹം പറഞ്ഞു.
ആ സാഹചര്യം മാറ്റിയെടുക്കാന്‍ കേരളത്തിലെ 20 സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ ജയിക്കണം. അങ്ങനെ ജയിച്ചാല്‍ നോട്ടുകെട്ടുകള്‍ കൊണ്ട് വിലക്കെടുക്കാന്‍ സാധിക്കാത്ത ഭീഷണിയുടെ മുന്നില്‍ മുട്ട്മടക്കാത്ത പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുന്ന 20 പോരാളികള്‍ പാര്‍ലമെന്റില്‍ ഉണ്ടാവും എന്നും എം. സ്വരാജ് പറഞ്ഞു.
ശറഫിയ ക്വാളിറ്റി റസ്റ്റാറൻറ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര ട്രഷറര്‍ സി.എം അബ്ദുറഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാടിന്റെ നേതൃത്വത്തില്‍ കലാപരിപാടികളില്‍ ദിവ്യ മെര്ലിന് മാത്യു, പൂജ പ്രേം, ആലിയ, ഐറാ അസഫ് തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ നൃത്തനൃത്യങ്ങളും, ആഷാ ഷിജുവിെൻറ ഗാനമേളയും അരങ്ങേറി.
ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും വൈസ് പ്രസിഡന്റും വനിതാവേദി കണ്‍വീനറുമായ അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു. 1989 മാര്‍ച്ച് ഒന്നിന് 30 അംഗങ്ങളുമായി നിലവിൽവന്ന ജിദ്ദ നവോദയ ജിദ്ദയിലെ ജീവകാരുണ്യ, കലാ, കായിക, സാംസ്കാരിക, ആരോഗ്യരംഗത്ത് നിറസാന്നിധ്യമായി പ്രവർത്തനങ്ങൾ നടത്തിവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.