ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 2022-2023 വർഷത്തിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും പത്താം ക്ലാസിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയും നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സജി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ഉന്നത വിജയം കരസ്ഥമാക്കുമ്പോഴും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അക്കാദമിക രംഗത്ത് വിജയിച്ചവരെപ്പോലെ പരാജയപ്പെട്ടവരും സമൂഹത്തിൽ ഉന്നത ശീർഷരായി മാറിയിട്ടുണ്ടെന്നും ഓരോ വിദ്യാർഥിയും അവരവരുടെ അഭിരുചി തിരിച്ചറിഞ്ഞ് സ്വന്തം വഴി തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഒർമിപ്പിച്ചു.
പ്ലസ് ടു സയൻസ് വിഭാഗത്തിൽ അൽമാൻ ഖാൻ, ബെന്നറ്റ് ബിജി, സാഖിബ് മുഹമ്മദ് എന്നിവരും കോേമഴ്സ് വിഭാഗത്തിൽ സിദ്ധാർഥ് കൃഷ്ണൻ, നൂറ സുൽഫിക്കർ മുഹമ്മദ്, ലക്ഷ്മി ഇന്ദീവർ അക്കപ്പിടി എന്നിവരും ഹുമാനിറ്റീസ് വിഭാഗത്തിൽ ജോന മരിയ ജോർജ്, സ്വാതി ശ്രീകുമാർ, ആശിയ വസിയുദ്ദീൻ ഖാൻ, ഫാത്തിമത്ത് സാലിഹ, മുഹമ്മദ് ഖാദർ എന്നിവരും പത്താംക്ലാസിൽ റാഫേൽ മിൽവിൻ തട്ടിൽ, തേജസ്വിനി ഈസക്കിയപ്പൻ, നൗഷിൻ സാഫിറ കെ., ശ്രീലക്ഷ്മി സന്തോഷ് കുമാർ എന്നിവരും അവാർഡിന് അർഹരായി.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നവോദയ മലയാളത്തിൽ മുഴുവൻ മാർക്കും നേടിയ ആബില സൂസൻ ബിന്നി, ആന്നെറ്റ് ജോസ്, അസീം മുഹമ്മദ് സാലിം, അയിഷ ബേബിരാജ്, ചിത്ര പൗർണമി ധർമരത്നൻ, ഫിദ ഫാത്തിമ, ഇഹ്സാൻ മുഹമ്മദ് അഞ്ചാക്കുളം, ജയലക്ഷ്മി ഷില്ലിൻ, ജിസ്ന ജോൺ, മാനസ സാറ ബൻ സക്കറിയ, റോസന്ന റോബിൻസൺ, ശ്രീലക്ഷ്മി സന്തോഷ്കുമാർ എന്നിവർക്ക് അവാർഡ് നൽകി ആദരിച്ചു.
നവോദയ കേന്ദ്രകുടുംബവേദി ജോയന്റ് സെക്രട്ടറി അനുരാജേഷ് അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഅസ്സം ദാദൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ മെഹനാസ് ഫരീദ്, വൈസ് പ്രിൻസിപ്പൽ ഇർഫാൻ വഹീദ്, അസോസിയറ്റ് പ്രിൻസിപ്പൽ തംകീൻ മാജിദ, അൽമുന ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ വി. അബ്ദുൽ ഖാദർ, നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, ജനറൽ സെക്രട്ടറി റഹീം മടത്തറ എന്നിവർ ആശംസ അറിയിച്ചു.
നവോദയ കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പേത്ത്, രക്ഷാധികാരി രഞ്ജിത്ത് വടകര, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് നന്ദിനി മോഹൻ, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ എന്നിവരെക്കൂടാതെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടന നേതാക്കളും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എക്സലൻസ് അവാർഡ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവുമായ വിദ്യാധരൻ കോയാടൻ സ്വാഗതവും കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് നന്ദിയും പറഞ്ഞു.
സി.ബി.എസ്.ഇ, സംസ്ഥാന സിലബസുകളിൽ 90 ശതമാനമോ തത്തുല്യമായതോ ആയ മാർക്ക് നേടിയ നവോദയ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന സ്കോളർഷിപ് ഈ വർഷം സെപ്റ്റംബറിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.