ജിദ്ദ: നവോദയ അനാകിഷ് ഏരിയ സമ്മേളന സ്വാഗതസംഘം രൂപവത്കരണ യോഗം ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് ഉദ്ഘാടനം ചെയ്തു.ആക്ടിങ് പ്രസിഡന്റ് ബിജു രാജ് രാമന്തളി അധ്യക്ഷത വഹിച്ചു. മുജീബ് കൊല്ലം സ്വാഗതവും ഫൈസൽ മങ്ങാടൻ നന്ദിയുംപറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: ജലീൽ ഉച്ചാരക്കടവ് (ചെയർ.), ഷിനു പന്തളം, മുസാഫർ പാണക്കാട് (വൈസ് ചെയർ.) പ്രേംകുമാർ വട്ടപ്പൊയിൽ (കൺ.), മുജീബ് കൊല്ലം, മുഹമ്മദ് ഒറ്റപ്പാലം (ജോ. കൺ.), ബിജുരാജ് രാമന്തളി (ലോജിസ്റ്റിക് കൺ.), അക്ബർ പൂളംചാലിൽ (ഫുഡ് കമ്മിറ്റി കൺ.), ഷംസു വണ്ടൂർ (വളന്റിയർ കൺ.), ഗഫൂർ മോങ്ങം, റാഫി ഹരിപ്പാട്, ഗഫൂർ കൊടുവള്ളി, ശിഹാബ് കോട്ടക്കൽ, സുധീർ കൊല്ലം, ഹസൈൻ വണ്ടൂർ, ബാലൻ പാണക്കാട്, ജോൺസൻ തൃശൂർ, ടി.കെ മുസ്തഫ, സി.എം സിബിലി, അലി ഒമാനൂർ, റഫീഖ് പാണക്കാട് (കമ്മിറ്റി അംഗങ്ങൾ).
ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുന്ന ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധം -നവോദയ
ജിദ്ദ: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുന്ന ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ബില്ലുകൾ ഒപ്പിട്ട് എത്രയും പെട്ടെന്ന് നിയമമാക്കണമെന്നും ജിദ്ദ നവോദയ അനാകിഷ് യൂനിറ്റ് സമ്മേളനം കേരള ഗവർണറോടഭ്യർഥിച്ചു. പ്രതീപ് പട്ടാമ്പി നഗറിൽവെച്ച് നടന്ന ജിദ്ദ നവോദയ അനാകിഷ് യൂനിറ്റ് സമ്മേളനം നവോദയ ഐ.ടി കൺവീനർ മുസാഫർ പാണക്കാട് ഉദ്ഘാടനം ചെയ്തു. ജോൺസൺ തൃശൂർ അധ്യക്ഷത വഹിച്ചു. റഫീഖ് പാണക്കാട്, എ.സി ബിജീഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
യൂനിറ്റ് സെക്രട്ടറി മുജീബ് കൊല്ലം, ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊഴിയിൽ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. ഏരിയ ആക്ടിങ് പ്രസിഡന്റ് ബിജുരാജ് രാമന്തളി, നവോദയ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി അംഗം ഹഫ്സ മുസാഫർ, ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഒറ്റപ്പാലം, അക്ബർ പൂയം ചാലിൽ എന്നിവർ സംസാരിച്ചു. സനൂജ മുജീബ് കൊല്ലം സ്വാഗതവും എൽദോ കോതമംഗലം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റഫീഖ് പാണക്കാട് (പ്രസി.), മുജീബ് കൊല്ലം (സെക്ര.), ജോൺസൺ തൃശൂർ (ട്രഷ.), സക്കീർ ഉച്ചാരക്കടവ്, പി.കെ ഫർസിൻ (വൈസ് പ്രസി.) എ.സി. ബിജീഷ്, ഫൈലു മേലാറ്റൂർ (ജോ. സെക്ര.), എൽദോ കോതമംഗലം (ജീവകാരുണ്യ കൺ.), സനൂജ മുജീബ് കൊല്ലം (വനിത വേദി കൺവീനർ), ഗഫൂർ മോങ്ങം (യുവജനവേദി കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.