ജിദ്ദ: നവോദയ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, കേരളത്തിന്റെ രാഷ്ട്രീയഭാവി പോലും ഈ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡൻറ് ശിഹാബ് എണ്ണപ്പാടം അധ്യക്ഷത വഹിച്ചു. ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന ന്യൂനപക്ഷങ്ങളെ അടർത്തി മാറ്റാനുള്ള ശ്രമങ്ങൾ വലതുപക്ഷങ്ങൾ നടത്തുന്ന ഈ കാലത്ത് തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്ന് പഠനവേദി കൺവീനർ റഫീക്ക് പത്തനാപുരം പറഞ്ഞു.
സലാം മമ്പാട് (വയനാട്), സക്കീര്‍ ഹുസൈന് കൊമ്പം (പാലക്കാട്), ഫരീദ് (ചേലക്കര) എന്നിവരെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ മൂന്ന് മണ്ഡലങ്ങൾക്കും കൺവീനർമാരെ തിരഞ്ഞെടുത്തു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ശറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.