മക്ക: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ നവരിയ യൂനിറ്റ് അംഗവും 10 വർഷത്തിലേറെയായി മക്കയിലെ ഹിറ ജനറൽ ആശുപത്രിയിലെ നഴ്സിങ് സൂപ്പർവൈസറുമായ ആവണി ബാലകൃഷ്ണന് യാത്രയയപ്പ് നൽകി.
നവരിയ യൂനിറ്റ് പ്രസിഡന്റ് അൻസാർ ഖാൻ അധ്യക്ഷത വഹിച്ചു. കുടുംബവേദി ഏരിയ ട്രഷറർ ഫ്രാൻസിസ് ചവറ ഉപഹാരം കൈമാറി. ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, മക്ക ഈസ്റ്റ് ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ, ഏരിയ പ്രസിഡൻറ് റഷീദ് ഒലവക്കോട് എന്നിവർ ആശംസകൾ അറിയിച്ചു.
ചിത്ര ചങ്ങനാശ്ശേരി, ബിൻസി ആലപ്പുഴ, മുത്തുമോൾ ആലപ്പുഴ എന്നിവർ പങ്കെടുത്തു. വനിതാവേദി കൺവീനർ ഷാഹിദ അബ്ദുൽ ജലീൽ സ്വാഗതവും നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.