ദമ്മാം: നവോദയ സാംസ്കാരികവേദിയുടെ 24ാമത് സ്ഥാപകദിനാചരണവും 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ നവോദയ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന സ്കോളർഷിപ് വിതരണവും ദമ്മാമിലെ ഫൈസലയിയയിൽ സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. എം.എ. സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. ഈ വർഷം മുതൽ അംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസുകളിൽ വിജയിച്ച ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും മാനദണ്ഡങ്ങൾ പരിഗണിക്കാതെ സ്കോളർഷിപ് നൽകി.
നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരി സമിതി അംഗം നന്ദിനി മോഹൻ, കെ.എം.സി.സി സൗദി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഒ.ഐ.സി.സി സെക്രട്ടറി ഇ.കെ. സലിം, ലോക കേരളസഭ അംഗം ആൽബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ലോക കേരള സഭാംഗങ്ങളായ നാസ് വക്കം, സുനിൽ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ വെച്ച് വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിനായി നവോദയ ജലവിയ കുടുംബവേദി അംഗം മനോജ് കൈമൾ വയനാട് മാനന്തവാടിയിൽ നൽകുന്ന അഞ്ച് സെൻറ് ഭൂമിയുടെ സമ്മതപത്രം കേന്ദ്ര രക്ഷാധികാരി സമിതി അംഗം പവനൻ മൂലക്കീലിന് കൈമാറി.
കേന്ദ്ര ബാലവേദി പുറത്തിറക്കിയ ‘നാട്ട് മാഞ്ചോട്ടിൽ’ ഇ-മാഗസിന്റെ പ്രകാശനം രക്ഷാധികാരി സമിതി അംഗം ലക്ഷ്മണൻ കണ്ടമ്പത്ത് നിർവഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ പവനൻ മൂലക്കീൽ, രാജേഷ് ആനമങ്ങാട്, കേന്ദ്ര സെക്രട്ടറിമാരായ നൗഷാദ് അകോലത്ത്, നൗഫൽ വെളിയംകോട്, ഉണ്ണികൃഷ്ണൻ, ജുബൈൽ ഘടകം വൈസ് പ്രസിഡൻറുമാരായ മോഹനൻ വെള്ളിനേഴി, സജീഷ്, ജയൻ മെഴുവേലി, ശ്രീജിത്ത് അമ്പാൻ, ജോയിൻറ് ട്രഷറർ മോഹൻദാസ് കുന്നത്ത്.
കുടുംബ വേദി സെക്രട്ടറി ഷമീം നാണത്ത്, പ്രസിഡൻറ് ഷാനവാസ്, ട്രഷറർ അനു രാജേഷ്, വനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര സ്വാഗതവും സംഘാടകസമിതി കൺവീനർ ഷാഹിദ ഷാനവാസ് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.