ജിദ്ദ: നവോദയ ജിദ്ദ അനാകിഷ് ഏരിയ കൺവെൻഷൻ സീതാറാം യെച്ചൂരി നഗറിൽ നടന്നു. നവോദയ ജിദ്ദ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗഫൂർ മമ്പുറം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ പ്രവർത്തന റിപ്പോർട്ടും നവോദയ ജിദ്ദ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് കമ്മിറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു. വിവിധ പ്രമേയങ്ങള്‍ ജോൺസൺ, അസൈൻ വണ്ടൂർ, ശിഹാബ് കോട്ടക്കൽ തുടങ്ങിയവര്‍ അവതരിപ്പിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാതെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്നത് ഫെഡറല്‍ തത്വങ്ങള്ക്കതിരാണ്.
കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിന്റെ ഇത്തരം പ്രവൃത്തികളിലും ഇടതുപക്ഷ സര്‍ക്കാറിനെതിരെ നിര്ലജ്ജാകരമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റ് മാധ്യമങ്ങളുടെ ചെയ്തികള്‍ക്കെതിരെയും ശക്തമായി പ്രതിഷേധം പ്രമേയത്തിലൂടെ കണ്വെന്ഷന് പാസാക്കി.
കേന്ദ്ര ട്രഷറർ സി.എം. അബ്ദുൽ റഹ്മാൻ, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആസിഫ് കരുവാറ്റ, കെ.എച്ച്. ഷിനു പന്തളം, കുടുംബ വേദി കൺവീനർ മുസാഫർ പാണക്കാട്, മീഡിയ കൺവീനർ ബിജുരാജ് രാമന്തളി, കലാവേദി കൺവീനർ മുജീബ് പൂന്താനം.
യുവജനവേദി കൺവീനർ ലാലു വേങ്ങൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നസീർ അരിമ്പ്ര, ഹഫ്സ മുസാഫർ, അമീൻ വേങ്ങൂർ, റഫീഖ് മമ്പാട്, സലാം മമ്പാട്, ഫരീദ്, സനൂജ മുജീബ് എന്നിവർ സംസാരിച്ചു. അക്ബർ പൂളാംചാലിൽ സ്വാഗതവും മുജീബ് കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.