ജിദ്ദ: സഖാവ് സീതാറാം യെച്ചൂരി നഗറിൽ നടന്ന നവോദയ ജിദ്ദ സഫ ഏരിയ കൺവെൻഷൻ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജലീൽ കോങ്ങത്ത് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പരീത് ചാവക്കാട് പ്രവർത്തന റിപ്പോർട്ടും, ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി ജുനൈസ് പാനലും ഫുളൈൽ വളപുരം രക്തസാക്ഷി പ്രമേയവും റാസിഖ് അനുശോചന പ്രമേയവും റഫീഖ്, ആയിഷ ടീച്ചർ എന്നിവർ പ്രമേയവും അവതരിപ്പിച്ചു. പ്രവാസി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും. ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം ഉടൻ ലഭ്യമാക്കണമെന്നും പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.
കൺവെൻഷനിൽ പുതിയ ഏരിയ പ്രസിഡന്റായി ഹനീഫ ചോലമുഖത്തിനെ തിരഞ്ഞെടുത്തു. നവോദയ വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കുടുംബവേദി കൺവീനർ മുസാഫിർ, കേന്ദ്ര യുവജനവേദി കൺവീനർ ലാലു വെങ്ങൂർ എന്നിവർ ആശംസകൾ നേർന്നു. ഹനീഫ ചോലമുഖത്ത് സ്വാഗതവും ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.