മക്ക: നവോദയ മക്ക ഏരിയ ജെർവൽ യൂനിറ്റ് സമ്മേളനം അൽബറക ഓഡിറ്റോറിയത്തിൽ മൻസൂർ പള്ളിപ്പറമ്പൻ നഗറിൽ നടന്നു. മക്ക ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സലാം കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി നിസാം മുഹമ്മദ് ചവറ പ്രവർത്തന റിപ്പോർട്ടും ഏരിയ പ്രസിഡൻറ് റഷീദ് ഒലവക്കോട് സംഘടനാ റിപ്പോർട്ടും ഷഫീഖ് ചിറക്കൽപടി, ഹനീഫ മണ്ണാർക്കാട് എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. നൈസൽ പത്തനംതിട്ട അവതരിപ്പിച്ച പുതിയ കമ്മിറ്റി പാനൽ സമ്മേളനം അംഗീകരിച്ചു. നവോദയ ആക്ടിങ് പ്രസിഡന്റ് ഷിഹാബുദ്ദീൻ കോഴിക്കോട്, ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ, ബുഷാർ ചെങ്ങമനാട്, മുജീബ് റഹ്മാൻ നിലമ്പൂർ, സാലിഹ് വാണിയമ്പലം എന്നിവർ സംസാരിച്ചു. നൂറുൽ ഹസ്സൻ സ്വാഗതവും അനീഷ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സലാം കടുങ്ങല്ലൂർ (പ്രസി.), റാഫി വേങ്ങര, ഹനീഫ മണ്ണാർക്കാട് (വൈസ് പ്രസി), നിസാം മുഹമ്മദ് ചവറ (സെക്രട്ടറി), സുഹൈൽ പെരിമ്പലം, സലീം തിരുവനന്തപുരം (ജോ. സെക്ര), നൂറുൽ ഹസ്സൻ ചേളാരി (ട്രഷറർ), ഷഫീഖ് ചിറക്കൽപടി (ജീവകാരുണ്യം കൺവീനർ), അക്ബർ സിദ്ദീഖ് താനാളൂർ (ജീവകാരുണ്യം ജോ. കൺവീനർ), അനീഷ് ശാസ്താംകോട്ട, ജംഷീദ് കോടൂർ, മുസ്തഫ പാതാരി, ജാഫർ സലീം എടവണ്ണ, ഷഹിൻഷ വിഴിഞ്ഞം (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.