ദമ്മാം: സൗദി ജനറൽ എന്റർടെയിൻമെൻറ് അതോറിറ്റിയുടെ അംഗീകാരത്തോടെ നവോദയ നവംബറിൽ അൽഖോബാർ അൽ ഗൊസ്സൈബി ട്രെയിലാൻഡിൽ സംഘടിപ്പിക്കുന്ന ‘നവംബർ മിസ്റ്റി’ന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.
പ്രമുഖ ഗായകരായ സയനോര ഫിലിപ്, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകുന്ന കലാസന്ധ്യയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ നിരവധി കലാകാരന്മാർ പങ്കെടുക്കും. കൂടാതെ കലാകാരന്മാരുടെ പ്രകടനം, ഫുഡ്കോർട്ടുകൾ എന്നിവയും നവംബർ മിസ്റ്റിന്റെ ഭാഗമാകും. ഇ.ആർ. ഇവന്റിന്റെ ബാനറിൽ ഖോബാർ മേഖലയിലെ നവോദയ സാംസ്കാരിക വേദിയാണ് നവംബർ മിസ്റ്റിന് നേതൃത്വം നൽകുന്നത്.
സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് ഹമീദ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വിദ്യാധരൻ കോയാടൻ സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
രക്ഷാധികാരികളായ പവനൻ മൂലക്കീൽ, റഹീം മടത്തറ, രാജേഷ് ആനമങ്ങാട്, ആക്ടിങ് ജനറൽ സെക്രട്ടറി നൗഷാദ് അകോലത്ത്, കേന്ദ്ര കുടുംബവേദി ആക്ടിങ് പ്രസിഡൻറ് സുരയ്യ ഹമീദ്, ഖോബാർ ഏരിയ സെക്രട്ടറി ടി.എൻ. ഷബീർ, കേന്ദ്ര എക്സി.മെംബർ നിഹാസ് കിളിമാനൂർ എന്നിവർ സംസാരിച്ചു.
വിദ്യാധരൻ കോയാടൻ (ചെയർ.), നിഹാസ് കിളിമാനൂർ (ജന. കൺ.), പവനൻ മൂലക്കീൽ, റഹീം മടത്തറ, രഞ്ജിത് വടകര, ഷമീം നാണത്ത്, രാജേഷ് ആനമങ്ങാട് (രക്ഷാധികാരികൾ), ഹമീദ് മാണിക്കോത്ത്, സിദ്ദിഖ് കല്ലായി, മനോജ്, ഗോപകുമാർ, രശ്മി രാമചന്ദ്രൻ (വൈസ് ചെയർ.), ടി.എൻ. ഷബീർ, ഷിജു ചാക്കോ (ജോ.കൺവീനർമാർ), മോഹൻദാസ് കുന്നത്ത് (ട്രഷ.) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.